റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം
Jul 24, 2025 10:50 AM | By Sufaija PP

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല.മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്. തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.

ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റീമയെത്തിയ സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസ്സിലാക്കിയത്. വീടിന്റെ മുകൾനിലയിലായിരുന്ന മാതാപിതാക്കൾ റീമ സ്കൂട്ടറുമായി പോകുന്നത് അറിഞ്ഞില്ല. രാവിലെ അടുത്ത ബന്ധു ഫോണിൽ വിളിച്ചപ്പോഴാണു വിവരമറിഞ്ഞത്.


മാതാപിതാക്കൾ താഴെ എത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. പിന്നീടു പൊലീസെത്തി പരിശോധിച്ചപ്പോൾ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിറിൽ റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.



Husband and mother responsible for death Serious allegations in Reema's suicide note

Next TV

Related Stories
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

Jul 25, 2025 04:37 PM

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട...

Read More >>
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

Jul 25, 2025 01:09 PM

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി...

Read More >>
ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും :  സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

Jul 25, 2025 12:58 PM

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി...

Read More >>

Jul 25, 2025 11:51 AM

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പർ. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ ജയിൽ തടവുകാരൻ )

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ...

Read More >>
ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

Jul 25, 2025 10:50 AM

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ...

Read More >>
ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

Jul 25, 2025 09:52 AM

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall